വെറുതെ കുറെ ആൾക്കാരെ വിളിച്ചു കൂട്ടി വലിയ ചടങ്ങ് ആയിട്ട് നടത്തും. കൂടാതെ കുറെ സ്വർണം ഒക്കെ വധു ന്റെ ദേഹത്ത് അണിയിക്കും ചിലപ്പോൾ പെൺ കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം. ഇതൊക്കെ കാണിച്ചു കൂട്ടാൻ ചിലവാകുന്നത് വർഷങ്ങൾകൊണ്ട് സമ്പാദിച്ച പണം കൊണ്ട്! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് മതപരമായ കാര്യങ്ങൾക്കും രണ്ടാമത് വിവാഹത്തിനാണ് അംബാനിയെ പോലുള്ള ധനികർ തങ്ങളുടെ കുറച്ചു ദിവസത്തെ വരുമാനമാണ് കല്യാണത്തിനായി പൊട്ടിച്ചു കളയുന്നത് പോരാത്തതിന് ഇത്തരം ചടങ്ങുകളിൽ വലിയ ബിസിനസ് ഡീൽ ഒക്കെ നടത്തും ആയിരിക്കും. പിന്നെ അവർ വിവാഹബന്ധം എടുക്കുന്ന കുടുംബങ്ങളും അത്തരം കുടുംബങ്ങൾ ആയിരിക്കും അതുകൊണ്ട് അവരെ സംബന്ധിച്ച് ഇതിന്റെ മറവിൽ ഇരട്ടിലാഭം വരും! അതേസമയം സാധാരണ മധ്യ വർഗ കുടുംബങ്ങൾ ആവട്ടെ ഇതിനായി വർഷങ്ങൾ കൊണ്ട് സ്വരുക്കൂട്ടിയ പണം വെറുതെ കളഞ്ഞു കുളിക്കും. എന്തായാലും കോവിഡ് വന്നതിന് ശേഷം അടുത്തുള്ള ആൾക്കാരെ മാത്രമേ ചടങ്ങുകൾക്ക് വിളിക്കാറുള്ളൂ എന്ന ശൈയിലി വന്നു അതൊരു തരത്തിൽ അനുഗ്രഹം ആണ്. കല്യാണം കാണാൻ ക്ഷണിച്ചു വരുത്തിയ നമ്മളെ എല്ലാം അപമാനിച്ചു കൊണ്ട് കാമറമാൻമാർ എല്ലാവരും കൂടി കുണ്ടി മാത്രം കാണിച്ചു കൊണ്ട് നിൽക്കുന്ന ആ ഒരു കാഴ്ച എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ഇതാണ് എനിക്ക് ഇന്ത്യൻ വിവാഹങ്ങളിൽ ഏറ്റവും ഇഷ്ടമല്ലാത്ത കാര്യം.