പ്രേതം, ഭൂതം, യക്ഷി എന്നിങ്ങനെ പല പേരുകളില്‍ ഡ്രാക്കുള മുതല്‍ കള്ളിയങ്കാട്ട് നീലി വരെയുള്ള എക്കാലത്തെയും പേടികളില്‍ എന്തെങ്കിലും സത്യമുണ്ടോ? ഡയറക്ട് ആയിട്ട് ചോദിച്ചാല്‍ നിങ്ങള്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ?
പണ്ടു ഒരു തെളപ്പിനു പ്രേതം എന്ന പേരിട്ട് നമ്മള് വര്‍ണിക്കുന്ന തരത്തിലുള്ള അദൃശ്യ ശക്തികള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അന്വോഷിച്ചും വായിച്ചും കുറേ നടന്നിട്ടുണ്ട് ഇടക്കെപ്പഴോ അതെല്ലാം നിലച്ചു.. പക്ഷേ ഇന്ന് ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരനുഭവം ഉണ്ടായി IPL മല്‍സരം കഴിഞ്ഞു പുറത്തേക്കു നോക്കിയപ്പോള്‍ നല്ല നിലാവെളിച്ചമുണ്ട് ഒന്ന് കുളിച്ചിട്ടു കിടന്നാലോ എന്നൊക്കെ ആലോചിച്ചു പുറത്തിറങ്ങി അങ്ങനെ നിന്നപ്പോള്‍ എന്റെ തൊട്ടടുത്ത് ഏറിയാല്‍ ഒരു രണ്ടു മീറ്റര്‍ അകലത്തില്‍ എന്തോ ഒന്ന് നീങ്ങി പ്പോകുന്നു , ഈ സമയങ്ങളില്‍ കാട്ടുപൂച്ചയേഒക്കെ കാണാറുള്ളതുകൊണ്ട് ഞാനത്ര കാര്യമാക്കിയില്ല..
പക്ഷേ പെട്ടന്ന് എനിക്ക് തോന്നി അത് കാട്ടുപൂച്ചയൊന്നുമല്ല ഒരു രണ്ടടി ഉയരത്തില്‍ മറ്റെന്തോ ആണ് ഒന്ന് സൂക്ഷിച്ചു നോക്കിയ സമയം കൊണ്ട് ആവിയായി പോവും പോലെ അതങ്ങു മറഞ്ഞു പോയി..ആകെ നിരീക്ഷിച്ചെങ്കിലും മറ്റൊന്നും കാണാന്‍ സാധിച്ചില്ല, ആ രൂപത്തിന്റെ പൊടിപോലും പിന്നെക്കണ്ടില്ല..അന്തരീക്ഷത്തിനു എന്തോ മാറ്റം വരും പോലെ തോന്നി, പന്തിയല്ലാ എന്നപോലെ ഏതായാലും ഞാന്‍ ചാടി അകത്തുകയറി..