ദീപാവലി ആശംസകള്‍

a group of small candles sitting on top of a table
Spread the love

രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. പണ്ട് മലയാളികള്‍ അത്രകണ്ട് ദീപാവലി ആഘോഷിക്കില്ലെങ്കിലും ഇന്ന് കേരളത്തില്‍ അടക്കം വലിയ ആഘോഷമാണ് ദീപാവലി ദിനത്തില്‍. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ശ്രീരാമന്‍ 14-വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ്. എന്നാല്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി.ദീപം (വിളക്ക്), ആവലി എന്നീപ്പദങ്ങള്‍ചേര്‍ന്നാണ്, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ് ദീവാ എന്നായിത്തീര്‍ന്നത്. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലില്‍ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്‌തോത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നു.ദീപാവലി ആഘോഷങ്ങള്‍ എത്ര ദിവസം? ദീപാവലിയെക്കുറിച്ച് അറിയേണ്ടതെല്ലാംദീപാവലി ആഘോഷങ്ങള്‍ എത്ര ദിവസം? ദീപാവലിയെക്കുറിച്ച് അറിയേണ്ടതെല്ലാം . ഈ വരുന്ന തിങ്കളാഴ്ച ഒക്ടോബര്‍ 24 ന് ആണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. ദൃക് പഞ്ചാംഗ പ്രകാരം ലക്ഷ്മി പൂജാ മുഹൂര്‍ത്തം വൈകുന്നേരം 06:53 ന് ആരംഭിച്ച് 08:16 ന് അവസാനിക്കും. പ്രദോഷകാലം വൈകുന്നേരം 05:43 മുതല്‍ 08:16 വരെ ആണ് നീണ്ടുനില്‍ക്കുന്നത്. അമാവാസി ഒക്ടോബര്‍ 24-ന് വൈകുന്നേരം 05:27 മുതല്‍ ഒക്ടോബര്‍ 25-ന് വൈകുന്നേരം 04:18 വരെ നീണ്ടു നില്‍ക്കും .

ഹരികൃഷ്ണന്റെ ദീപാവലി ആശംസകള്‍

ഈ ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ലഭിയ്ക്കട്ടെ, സമ്പല്‍ സമൃദ്ധിയും സമാധാനവും ചേര്‍ന്ന ദിനങ്ങളാകട്ടെ ഇനിയുള്ള ജീവിതത്തില്‍ …

ദീപാവലിയുടെ വെളിച്ചം പോലെ നിങ്ങളുടെ ജീവിത വഴിത്താരകളില്‍ പ്രകാശം പരക്കട്ടെ, മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് ശക്തി പകരുന്ന വെളിച്ചമാകട്ടെ ഇത്.. ദീപാവലി ആശംസകള്‍ …

നിറങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ നിങ്ങളുടെ പ്രതീക്ഷകളില്‍ വര്‍ണങ്ങള്‍ വിടരട്ടെ… ദീപാവലി ആശംസകള്‍ …

Leave a Reply

Your email address will not be published. Required fields are marked *