വിമാനത്തിന് പെട്ടെന്ന് തീ പിടിക്കുമോ ?

plane-fire-latest-hundreds-evacuated-from-plane-footage-shows-explosion-as-it-taxies
Spread the love

ഒരു വിമാനത്തിന് പറന്നുയരാവുന്ന ഏറ്റവും കൂടിയ ഭാരമാണ് മാക്സിമം ടെക്ക് ഓഫ് വെയ്റ്റ് (maximum take of weight ).ഒരു B 737 -800 യാത്രാവിമാനത്തിന് ഇത് ഏതാണ്ട് ശരാശരി 70 ടൺ ആണ് .ഇതിൽ മൂന്നിലൊന്നു അതായത് ഏതാണ്ട് 25 ടൺ ഇന്ധനത്തിന്റെ ഭാരമാണ് .പറക്കുന്ന ദൂരം കുറവാണെങ്കിൽ നിറക്കുന്ന ഇന്ധനവും കുറവായിരിക്കും . മാക്സിമം ടെക്ക് ഓഫ് വെയ്റ്റ് ഉള്ള പറക്കുന്ന ഒരു വിമാനത്തിന് സുരക്ഷിതമായി നിലത്തിറങ്ങാനാവില്ല . വിമാനത്തിന് സുരക്ഷിതമായി നിലത്തിറങ്ങാനാവുന്ന ഭാരമാണ് മാക്സിമം ലാൻഡിങ് വെയ്റ്റ്. ഇത് മിക്കവാറും മാക്സിമം ടെക്ക് ഓഫ് വെയ്റ്റ് ഇന്റെ 80 % ത്തിൽ കുറവായിരിക്കും . വലിയ യാത്രാവിമാനങ്ങളായ A 380, B747 , A 340 , A 350 B 777, B 787 ൽ ഒക്കെ 130 – 160 ടണ്ണിലധികം ഇന്ധനം നിറക്കാനാവും . പ്രധാനമായും ചിറകുകളുടെ ഉള്ളിൽ നിർമിച്ചിരിക്കുന്ന അനേകം ഇന്ധനടാങ്കുകളിലാണ് ഈ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത് .

ഇന്ധനം ഇരുചിറകുകളിലുമായി സിമെട്രിക്ക് ആയി വിന്യസിക്കപ്പെട്ടിരിക്കും . എഞ്ചിനുകളുടെ പ്രവർത്തനത്തിനാവശ്യമായ ഇന്ധനം ഒരേ അളവിൽ ഇടത് ടാങ്കുകളിൽ നിന്നും വലതു ടാങ്കുകളിൽ നിന്നും എടുത്തുകൊണ്ടിരിക്കും .

യുദ്ധവിമാനങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. പരമാവധി ഭാരത്തിൻ്റെ മൂന്നിലൊന്ന് ഇന്ധനം മൂന്നിലൊന്ന് സ്ട്രക്ച്ചറൽ ഭാരം മൂന്നിലൊന്ന് ആയുധങ്ങൾ ഇതാണ് ഒരു 4 , 4+ , 5 തലമുറ യുദ്ധവിമാനത്തിൻ്റെ ഒരു ഏകദേശ ഭാര വിന്യാസ ക്കണക്ക്.

ദീർഘദൂര ബോംബറുകളുടെ ഒക്കെ കാര്യത്തിൽ പരമാവധി ഭാരത്തിൻ്റെ 40-50 % വരെ ഇന്ധനത്തിൻ്റെ ഭാരമായിരിക്കും.

നിറക്കുന്ന ഓരോ ഗ്രാം ഇന്ധനവും വിമാനങ്ങളുടെ ഭാരവും ഡ്രാഗും വർധിപ്പിച്ച് ഇന്ധനക്ഷമത കുറക്കുന്നതിനാൽ ഒരു യാത്രക്ക് / ഒരു Mission ന് ആവശ്യത്തിന് വേണ്ട ഇന്ധനവും 15-25% റിസർവ് ഇന്ധനവും മാത്രമായിരിക്കും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിറക്കുക. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നിറച്ച ഇന്ധനത്തിൽ 75 – 85 % വരെ ഉപയോഗിച്ച് തീർത്തിട്ടുണ്ടാവും എന്നായിരിക്കും കണക്കുകൂട്ടൽ.

എന്തെങ്കിലും സാഹചര്യത്തിൽ അടിയന്തിരമായി ഇറങ്ങേണ്ടി വന്നാൽ 40-50 % ത്തിൽ കൂടുതൽ ഇന്ധനവുമായി ഒരു വിമാനത്തിനും ഇറങ്ങാനായില്ല അങ്ങനെ ഇറങ്ങാൻ ശ്രമിച്ചാൽ വിമാനത്തിൻ്റെ ഭാരം കാരണം തന്നെ ഇറങ്ങുമ്പോൾ വിമാനത്തിൻ്റെ ” ലാൻഡിംഗ് ഗിയർ ” ( ചക്രങ്ങൾ ഘടിപ്പിച്ച സംവിധാനം ) തകരും. . അത്തരം സാഹചര്യങ്ങളിൽ ഇന്ധനം ആകാശത്ത് വച്ച് തുറന്ന് വിട്ട് കത്തിച്ച ശേഷമോ ( dump & burn ) കടലിലോ വിജന പ്രദേശങ്ങളിലോ തുറന്ന് വിട്ട് ഉപേക്ഷിച്ച ശേഷം വിമാനത്തിൻ്റെ ഭാരം പരമാവധി ഇറങ്ങൽ ഭാര ത്തിന് ( Maximum Landing Weight ) ന് താഴെ എത്തിച്ച ശേഷമേ സുരക്ഷിതമായി ഇറക്കാനാവൂ.

Repost
Rishi . S

Leave a Reply

Your email address will not be published. Required fields are marked *