- മഴക്കാറും, ഇടിയും മിന്നലും ഉള്ളപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്ലഗ്ഗിൽ കുത്തി ഇടരുത്.ഊരിയിടണം. കഴിവതും മിന്നലും ഇടിയും തുടങ്ങുന്നതിന് മുമ്പ് തന്നെ മെയിൻ സ്വിച്ച് ഓഫ്
ചെയ്യണം. വീടിന്റെ എർത്ത് പോയിന്റ് നല്ലപോലെ വർക്ക് ചെയ്യുന്നുണ്ടെന്ന് ഒരു ഇലക്ട്രീഷ്യനെ വിളിച്ച് ചെക്ക് ചെയ്യിച്ച് ഉറപ്പ് വരുത്തണം. - സ്വിച്ച് ഓഫ് ചെയ്തുവേണം ഇലക്ട്രോണിക് ഉപകരണങ്ങൾ പ്ലഗ്ഗിൽ നിന്ന് ഊരുവാനും കയറ്റുവാനും, പ്ലഗ്ഗ് ലൂസ് ഉള്ളതാണെങ്കിൽ സ്പാർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
- എമർജൻസി ലൈറ്റ്, ടോർച്ച്, മൊബൈൽ എന്നിവ 24 മണിക്കൂറും കരണ്ടിൽ കുത്തിയിട്ട് ചാർജ്ജ് ചെയ്യരുത്. ഒരിക്കൽ ചാർജ്ജ് ചെയ്ത് കഴിഞ്ഞാൽ ഏകദേശം 6 മണിക്കൂർ പിന്നെ ലൈറ്റ് ഡിം ആയാൽ മാത്രമേ വീണ്ടും ചാർജ്ജ് ചെയ്യാവൂ. അതുവഴി കറണ്ട് ലാഭിക്കുവാനും ബാറ്ററിയുടെ ആയുസ്സ് കൂട്ടാനും സാധിക്കും. ഇടിയും മിന്നലും നടക്കുന്നതിന് മുമ്പ് തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്താൽ ഫാൻ, സി.എഫ്.എൽ.മുതലായ ഡിസ്കണക്റ്റ് ചെയ്യാൻ സാധിക്കാത്ത പല ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരാതെ സംരക്ഷിക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വയം റിപ്പയർ ചെയ്യാൻ ശ്രമിക്കരുത്. പലതിനും മാരകമായ വോൾട്ടേജുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വൈദ്യുതി മൂലമുള്ള മരണങ്ങൾ തടയാം
