ചാലക്കുടിപ്പുഴയുടെ ഏറ്റവും സൗന്ദര്യമുള്ള ഭാഗം നിങ്ങൾക്ക് കാണാൻ കഴിയുന്നത് “വിരിപ്പാറ മുതൽ അതിരപ്പിള്ളി” വരെയുള്ള പ്രദേശമാണ്. സൗന്ദര്യം നിറഞ്ഞ യക്ഷിയുടെ ഭാവമാണ് പുഴക്കിവിടെ “ആകർഷിച്ചു ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. കയങ്ങളും ചുഴികളും ഉള്ളിലൊളിപ്പിച്ചു കൊണ്ട് തുരുത്തുകളാലും, പാറക്കൂട്ടങ്ങളാലും സൗന്ദര്യവതിയായാണ് ഇവിടെ പുഴയുടെ ഒഴുക്ക്..,…
പ്രളയത്തിന് ശേഷം പുഴയുടെ ഗതി തന്നെ മാറിയിരിക്കുകയാണ് ഇവിടത്തുകാർക്ക് പോലും മനസ്സിലാകുന്നില്ല പുഴയുടെ ഇപ്പോഴത്തെ അവസ്ഥ. ഇതൊന്നും അറിയാതെയാണ് പുറത്തു നിന്നും വരുന്ന സഞ്ചാരികൾ പുഴയിലേക്ക് കുളിക്കാൻ ഇറങ്ങുന്നത്. മുട്ടറ്റം വെള്ളത്തിലൂടെ ഇറങ്ങി നടക്കുന്ന നിങ്ങൾ ചിലപ്പോൾ രണ്ടാൾ താഴ്ച്ചയിലേക്ക് വരെ പതിക്കാം ചിന്തിക്കാൻ പോലും സമയം കിട്ടില്ല, കാലാകാലങ്ങളായി വെള്ളമൊഴുകിപ്പോകുന്നത് കൊണ്ട് ഇവിടത്തെ പാറകളെല്ലാം പൂപ്പൽ പിടിച്ചിരിക്കുകയാണ് തെന്നി പാറയിൽ തലയടിച്ചു വീഴാനും സാധ്യത കൂടുതലാണ്. സ്വിമ്മിങ്ങ്പൂളിലെയോ, കടലിലോ കുളിച്ചിട്ടുള്ള പരിചയം വെച്ച് ഇവിടെ പുഴയുടെ ആഴമുള്ള ഭാഗങ്ങളിൽ ഒരിക്കലും ഇറങ്ങരുത് ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്ക് അത് നിങ്ങളെ നയിക്കാം.
മറ്റുള്ള പുഴകളേപ്പോലെ ഇവിടെ പുഴയിൽ മണ്ണോ, മണലോ അധികം ഇല്ല പാറകളുടെ ഇടയിലൂടെയാണ് പുഴയുടെ ഒഴുക്ക്. അതിനാൽ പാറയിടുക്കുകളിൽ പെട്ടു പോയാൽ പിന്നെ രക്ഷയില്ല ഇതെല്ലാം പറയാൻ കാരണം രണ്ടു ദിവസം തുടർച്ചയായി ഉണ്ടായ രണ്ടു മരണങ്ങളാണ് ശനിയാഴ്ച ( 28-11-20 ) എറണാകുളത്തുള്ള അനിൽകുമാർ 59/29 ( പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ സഹോദരി ഭർത്താവ് ) ഞായറാഴ്ച്ച ( 29-11-30 ) എറണാകുളത്തു തന്നെയുള്ള ഐറിൻ വിനു 16/20 എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയും ഇവർ രണ്ടു പേരും സ്വന്തം വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെയാണ് മുങ്ങിപ്പോയതും നിസ്സഹായരായി നോക്കി നിൽക്കാനേ വീട്ടുകാർക്കും, സുഹൃത്തുക്കൾക്കും കഴിഞ്ഞുള്ളൂ ആ ഒരവസ്ഥ ഇനി മറ്റാർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്
ആ ഒരവസ്ഥ ഇനി മറ്റാർക്കും വരാതിരിക്കട്ടെ
