പൂച്ചകൾക്കും ഉണ്ട് കഥ പറയാൻ

Close-up of a gray and white cat resting on a surface with a neutral background.
Spread the love

പട്ടി,പൂച്ച എന്നിവയൊക്കെ ഉൾപ്പെടുന്ന സംവാദങ്ങൾ പൊതുവെ സോഷ്യൽ മീഡിയയിൽ നടക്കുന്നതാണ്. ഏതൊരു ജീവിക്കും അതിന്റെതായ യൂണിക്ക് കാരക്റ്ററുണ്ടെന്നു വിചാരിക്കുന്നു. പട്ടിയെ പോലെയൊരിക്കലും പൂച്ച ലോയലാവില്ല എന്നത് പരമായ സത്യമാണ്. പക്ഷെ അതിന്റെ കൂടെ പറയുന്ന ഒരു സ്റ്റേറ്റ്മെന്റാണ് പൂച്ചയ്ക്ക് പേടിയില്ലായെന്നുള്ളത്. അതൊരിക്കലും ശരിയായ വാദമായി എനിക്ക് തോന്നിയിട്ടില്ല.

ഞാൻ 14 വർഷത്തോളമായി പൂച്ചയെ വളർത്തുന്ന വ്യക്തിയാണ്. എനിക്ക് മനസിലായിട്ടുള്ളത് അവരുടെ അഗ്ഗ്രെസ്സീവ് സമീപനത്തിന്റെ ഉറവിടം ഭയം തന്നെയാണ്.

വേട്ടയാടി ജീവിക്കുന്ന പൊതുസ്വഭാവത്തിൽ നിന്ന് വരുന്നതുകൊണ്ട് പൂച്ചയ്ക്കും അതെ ഗുണങ്ങൾ അടങ്ങുന്നുണ്ടെന്നു അറിയാവുന്നതാണല്ലോ. അതെ പോലെ സ്വന്തം ശരീരം രക്ഷിക്കാനുള്ള ഡിഫൻസായാലും അഗ്ഗ്രസ്സീവായി തന്നെയാണ് പെരുമാറാറ്. അത് പേടിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. രോമമൊക്കെ ഉയർത്തി, ഹിസ്സ്‌ സൗണ്ടൊക്കെ കൊടുത്ത് പ്രതിരോധിക്കുന്നത് എതിരാളിയെ പേടിപ്പിച്ചു ആ ഭീക്ഷണി ഒഴിവാക്കാൻ വേണ്ടിയാണ്. ഉറങ്ങി കിടക്കുമ്പോൾ പോലും ചെവി കൂർപ്പിച്ചു ചുറ്റുപാടും നീരീക്ഷിക്കുന്നത് കാണാം. ശത്രുവിന്റെ സാനിധ്യമുണ്ടെന്നു അറിഞ്ഞാൽ പോടുന്നെനയുള്ള മാറ്റങ്ങളും ശ്രദ്ധിച്ചാൽ മതി. പരിചിതമല്ലാത്ത കാര്യങ്ങളെ സംശയത്തോടെ നോക്കുന്നതും അത് കൊണ്ടാണ്.

പൂച്ച ഒരിക്കലും ഭയമില്ലാത്ത ഒരു ജീവിയല്ല. പ്രകൃതിയുടെ ഡിസൈനിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചുറ്റുവട്ടങ്ങളോട് പോരാടി നില നില്ക്കാൻ പഠിപ്പിക്കുന്ന ഭയം എന്നതിനു വെളിയിൽ നിൽക്കുന്ന ജീവിയല്ല പൂച്ചയും.

ഓഗസ്റ്റ് 8: 𝙸𝙽𝚃𝙴𝚁𝙽𝙰𝚃𝙸𝙾𝙽𝙰𝙻 𝙲𝙰𝚃 𝙳𝙰𝚈

Leave a Reply

Your email address will not be published. Required fields are marked *