കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്ത്തിധക്കുന്ന പോലീസ് സേനയിലെ
എന്റെ ഈ കൂട്ടുകാർക്കു ആദരവ് അർപ്പിക്കുന്നു കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി
ആത്മാര്ത്ഥടമായി സേവനം ചെയ്യുകയാണ് ഇവർ. ബോധവത്ക്കരണത്തിലൂടെയും നിയമത്തിലൂടെയും നമ്മളെ എല്ലാം
വീട്ടിലിരുത്തിയ പോലീസ് സേനയുടെ പ്രവര്ത്ത നം ഒരിക്കലും വിസ്മരിക്കാനാകില്ല.
ആരോഗ്യ പ്രവര്ത്ത കര്‍ക്കാ യും പോലീസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായ പ്രവര്ത്ത്നങ്ങളാണ് നടത്തിയത്. ബ്രേക്ക് ദ
ചെയിന്‍ കാമ്പയിന് വന്‍ വിജയമാക്കിയതില്‍ പോലീസ് സേനയുടെ പങ്ക് ചെറുതല്ല. ഹിറ്റായ പോലീസുകാരുടെ കൈകഴുകല്‍
ഡാന്സുംീ പാട്ടുമെല്ലാം പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ചു. ജയിലുകളിലും പുറത്തും പോലീസുകാരുടെ നേതൃത്വത്തില്‍
മാസ്കും സാനിറ്ററൈസറും ഉണ്ടാക്കി നല്കിതയത് ആരോഗ്യ പ്രവര്ത്തുകര്ക്ക്ഉ വലിയ സഹായകമായി.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്ത്തതകര്ക്കുംള കൂട്ടിരിപ്പുകാര്ക്കുംമായി പോലീസുകാര്‍
ഭക്ഷണമെത്തിച്ചു നല്കു്ന്നു. ഇതുകൂടാതെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ആരുമില്ലാത്തവര്‍ക്കും ഭക്ഷണമെത്തിച്ചു നല്കിി
വരുന്നു. ലോക് ഡൗണ്‍ സമയത്ത് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് കോവിഡ് ആശുപത്രിയിലേക്ക് പോയ ഡോക്ടര്‍
സംഘത്തിന് ഭക്ഷണം ഉള്പ്പെിടെ നല്കിട യാത്ര സുഗമമാക്കിയതും പോലീസാണ്.
രോഗികള്ക്ക്് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പോലീസും ഫയര്ഫോ ഴ്സും വലിയ
സേവനമാണ് ചെയ്യുന്നത്. എമര്ജ ന്‍സി നമ്പരായ 112ല്‍ വിളിച്ചാല്‍ ജീവന്രണക്ഷാ മരുന്നുകള്‍ എത്തിച്ചു നല്കു്ന്നതിനും
പോലീസിന്റെ സഹായമുണ്ട്. ബന്ധുക്കളാരെങ്കിലും അടുത്തുണ്ടെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ മരുന്നെത്തിച്ചാല്‍
ഹൈവേ പെട്രോള്‍ വാഹനം വഴി എത്ര ദൂരെയുള്ള ആളിനും ദിവസേന മരുന്നെത്തിക്കുന്നു. സഹായിക്കാനാരുമില്ലാത്തവര്ക്കും
പോലീസ് സഹായം ഉറപ്പാണ്. ആര്.സി.സി.യില്‍ ചികിത്സയിലുള്ളവര്‍ക്കും മാരക രോഗമുള്ളവര്‍ക്കും നേരിട്ട് വന്നെത്താന്‍
കഴിയാത്തവര്‍ക്കും ഇതേറെ അനുഗ്രഹമാണ്.
ഇതിന് പുറമേ ആരോഗ്യ പ്രവര്ത്ത കരെ പോലീസ് ഉദ്യോഗസ്ഥര്‍ ആദരിക്കുകയും ചെയ്തു. ലോകാരോഗ്യ
ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ
ആരോഗ്യപ്രവര്ത്താകരെ ആദരിച്ചത് ഏറെ ശ്രദ്ധ നേടി. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും
കറങ്ങി നടക്കുന്നവരെ കണ്ടെത്താനുമായുള്ള തൃശൂരിലെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന വനിതാ പോലീസിന് പ്രത്യേക
അഭിനന്ദനങ്ങള്‍.
പോലീസുകാര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുത്. സാധനങ്ങള്‍ വാങ്ങാനെന്ന
പേരില്‍ കിലോമീറ്ററുകളോളം പോകേണ്ടതില്ല. തൊട്ടടുത്ത കടകളില്‍ പോയി തിരക്ക് കൂട്ടാതെ സാമൂഹിക അകലം പാലിച്ച്
വാങ്ങുക.
ആശുപത്രി പോലുള്ള അത്യാവശ്യ യാത്രകള്ക്ക്ച തടസമില്ല. കുറച്ച് ത്യാഗം സഹിച്ചാല്‍ മാത്രമേ നമുക്ക് അതിജീവിക്കാന്‍
സാധിക്കുകയുള്ളൂ.
ഇങ്ങനെ കോവിഡിനെ പ്രതിരോധിക്കാന്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ അഹോരാത്രം കഷ്ടപ്പെടുന്ന പോലീസ്
സേനയിലെ എന്റെ ഈ നല്ല സുഹൃത്തുക്കൾ ആയ ഉണ്ണികൃഷ്ണൻ , ബിനോജ് , ആന്റണി , ലിജോ , എന്നിവർക്ക് പ്രത്യേകം
നന്ദി അർപ്പിച്ചു കൊള്ളുന്നു